കൊച്ചി പെന്‍റ മേനകയിൽ ആപ്പിള്‍ കമ്പനിയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മൊബൈൽ കടകളിൽ നടത്തിയ പരിശോധനയിലാണ് ആപ്പിളിന്‍റെ ചിഹ്നം പതിപ്പിച്ച വ്യാജ ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. നാലുകോടി ഇരുപത് ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ടുപേരെ കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാർജറുകൾ, ബാറ്ററി, അഡാപ്റ്റർ , മൊബൈൽ കെയ്സുകൾ. ആപ്പിളിന്‍റെ പേരിൽ വ്യാജന്മാർ ഇവിടെ സുലഭം. 4975 മൊബൈൽ പാർട്സ് ആണ് പൊലീസ് പിടിച്ചെടുത്തത്. ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റുകളാണ് കണ്ടെത്തിയത്.
ഏഴു കടകളിൽ നിന്നാണ് വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വ്യാപകമായി പരാതികൾ ഉയർന്നത്തോടെയാണ് പൊലീസ് പരിശോധന. രണ്ടുപേരെ കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾക്ക് ഒരുങ്ങുകയാണ് പൊലീസ്.