ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റാരെങ്കിലും രഹസ്യമായി നിങ്ങളുടെ സംസാരം കേൾക്കുന്നതായി തോന്നുന്നുണ്ടോ? വാട്സാപ് ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിൽ ആരെങ്കിലും നുഴഞ്ഞുകയറിയതായി അനുഭവപ്പെട്ടോ? നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായിരിക്കാം.
ഇന്നത്തെ കാലത്ത് മൊബൈൽ ഹാക്കിംഗ് ഒരു വലിയ സുരക്ഷാ പ്രശ്നമായി മാറിയിട്ടുണ്ട്. ഒരാളുടെ തീർത്തും വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങൾ മൊബൈൽ ഫോണിൽ ഉണ്ടാവാനുള്ള സാധ്യത വലുതാണെന്നിരിക്കെ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയും ഫോണിലെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗപ്പെടുകയും ചെയ്താൽ അതയാളുടെ വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കാം. കാരണം ഹാക്കർമാർ ഫോണുകളിൽ നടക്കുന്ന കോളുകൾ, മെസേജുകൾ എന്നിവ റെക്കോർഡ് ചെയ്യാനും അനധികൃതമായ ആക്‌സസ് നേടാനും ശ്രമിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഫോൺ ഹാക്കറുടെ പിടിയിലാണോയെന്ന് വളരെ എളുപ്പത്തിൽ, ഫോണിന്റെ ഡയൽപാഡിൽ ചില കോഡുകൾ ഡയൽ ചെയ്യുക വഴി കണ്ടെത്താം. ഇതിലൂടെ നിങ്ങളുടെ ഫോൺ സുരക്ഷിതമാണെന്ന് ഉറപ്പാക്കാക്കുകയും ചെയ്യാം.
ഇതിനായി ഫോണിന്റെ ഡയൽപാഡ് എടുത്ത് *#67# എന്ന് ടൈപ്പ് ചെയ്തിട്ട് കോൾ ചെയ്യുക. വരുന്ന വിൻഡോയിൽ കാണുന്ന ഓപ്ഷനുകളിൽ ഏതെങ്കിലും എനബിൾ ആയി കിടക്കുന്നുണ്ടോയെന്ന് ചെക്ക് ചെയ്യുക. ഡീ ആക്ടിവേറ്റ് ചെയ്യാനായി #002# ഡയൽ ചെയ്യുക. അപ്പോൾ ഫോണിൽ അത്തരത്തിൽ ഓണായിക്കിടക്കുന്ന കോൾ ഫോർവേഡിങ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ റദ്ദായതായി മെസേജ് വരും.