കൊല്ലം കോട്ടുക്കല്‍ ക്ഷേത്രത്തില്‍ ഗണഗീതം പാടിയതില്‍ നടപടി. ക്ഷേത്രോപദേശക സമിതി പിരിച്ചുവിടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. ഗണഗീതം പാടിയത് ബോധപൂര്‍വമെന്നും ക്ഷേത്രങ്ങളില്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ അനുവദിക്കാനാകില്ലെന്നും പ്രശാന്ത് പറഞ്ഞു.
ഗാനമേളയിൽ ഗണഗീതം പാടിയെന്നും ക്ഷേത്ര പരിസരത്ത് സംഘപരിവാർ സംഘടനകളുടെ കൊടികൾ കെട്ടിയെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് അഖിൽ ശശിയും, ഭക്തനായ പ്രഥിനുമാണ് ദേവസ്വം ബോർഡിനും പൊലീസിനും പരാതി നൽകിയത്.
ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാനും തീരുമാനമെടുത്തു. ഗണഗീതം പാടിയത് ബോധപൂര്‍വമാണെന്നും പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളൊന്നും അനുവദിക്കാനാകില്ലെന്നും ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു
ഗാനമേളയിൽ ദേശഭക്തിഗാനമാണ് പാടിയതെന്നും ഗണഗീതം പാടിയിട്ടില്ലെന്നുമാണ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷും മറ്റു ഭാരവാഹികളും നല്‍കുന്ന വിശദീകരണം. കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനം പാടിയത് വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ കോട്ടുക്കല്‍ ക്ഷേത്രത്തില്‍ ഗണഗീതം പാടിയത്.