ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ NIT പ്രൊഫസര്‍ ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു. ഡീനായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നും വിവിധ സംഘടനങ്ങള്‍ എന്‍ െഎ ടിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സീനിയോറിറ്റി മറികടന്നുള്ള നിയമനത്തില്‍ ഒരുവിഭാഗം അധ്യാപകര്‍ക്കും അതൃപ്തിയുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം. പിന്നാലെ എസ് എഫ് െഎയുടേയും ഫ്രട്ടേണിറ്റിയുടേയും സമരങ്ങള്‍. പ്രതിഷേധിച്ചവരെ മുഴുവന്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ 12 മണിയോടെ ഷൈജ ആണ്ടവന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്പ് മെന്റ വിഭാഗത്തില്‍ ഡീനായി ചുമതലയേറ്റു. വകുപ്പ് മേധാവിപോലും ആകാതെ ഷൈജയെ ഡീനാക്കിയതില്‍ ഒരു വിഭാഗം അധ്യാപകര്‍ക്കും എതിര്‍പ്പുണ്ട്. ഷൈജയെ ഡീനാക്കുന്നതിനെതിരെ എം കെ രാഘവന്‍ എംപി കഴിഞ്ഞദിവസം NIT യ്ക്ക് മുമ്പില്‍ ഉപവാസമിരുന്നിരുന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റിന് താഴെ ഗോഡ്സെയെ പ്രകീർത്തിച്ച് ഷൈജ കമന്റിട്ടതാണ് വിവാദമായത്.