pinarayi-vijayan

TOPICS COVERED

സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസായ  പുതിയ എകെജി സെന്‍ററിന്‍റെ ഉദ്ഘാടകന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. മലയാളിയായ ജനറല്‍ സെക്രട്ടറിയുള്ളപ്പോള്‍ മുഖ്യമന്ത്രി ഉദ്ഘാടനാകുമോ  എന്ന ചര്‍ച്ച പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കെയാണ് ഉദ്ഘാടന്‍ മാറില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നത്. പിബിയിലെ മുതിര്‍ന്ന അംഗവും മുഖ്യമന്ത്രിയും എന്ന നിലയിലാണ് പിണറായിയെ ഉദ്ഘാടകനാക്കിയെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പേ തന്നെ പുതിയ എകെജി സെന്‍ററിന്‍റെ ഉദ്ഘാടന തീയതി സിപിഎം നിശ്ചിയിച്ചിരുന്നു . ഏപ്രില്‍ 23ന് പത്താമുദയ ദിനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന നിലയിലുമാണ് മുഖ്യമന്ത്രി ഉദ്ഘാടനകനായി നിശ്ചയിച്ചത്. സര്‍ക്കാരിന്‍റെ തലവന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ തലവന്‍ ജനറല്‍ സെക്രട്ടറിയുമായിരിക്കെ ജനറല്‍ സെക്രട്ടറിയാവണ്ടേ ഉദ്ഘാടനം ചെയ്യാന്‍ എന്ന  ചര്‍ച്ചകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. പക്ഷെ  മലയാളിയാകും   ജനറല്‍ സെക്രട്ടറിയെന്ന് അന്ന്  ഉറപ്പില്ലായിരുന്നു. എന്നാല്‍ എം എ ബേബി ജനറല്‍ സെക്രട്ടറിയായതോടെ വീണ്ടും ഈ ചര്‍ച്ചകള്‍ സജീവമായി. പക്ഷെ പാര്‍ട്ടി സെക്രട്ടറിയേറ്റ് ഉദ്ഘാടനകനായി മുഖ്യമന്ത്രിയെ നിശ്ചയിച്ചതാണെന്നും പിബിയിലെ ഏറ്റവും 

മുതിര്‍ന്ന അംഗമാണ ്പിണറായി വിജയനെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. എന്താണ് ഉദ്ഘാടന ചടങ്ങില്‍ ഇനി പാര്‍ട്ടി  ജനറല്‍ സെക്രട്ടറിയുടെ റോള്‍ എന്നാണ് ഇനി വ്യക്തമാകേണ്ടത്.   നിലവിലെ എകെജി സെന്‍റര്‍ ഉദ്ഘാടനം ചെയ്തതത് അന്ന്  ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് ആയിരുന്നു.

ENGLISH SUMMARY:

The inauguration of the new AKG Centre, the state office of the CPI(M), will be led by Chief Minister Pinarayi Vijayan. Despite discussions among party leaders about whether the inauguration should be conducted by the Chief Minister while the party has a General Secretary from Kerala, the leadership has confirmed that he will officiate the event as both a senior member of the PB and the Chief Minister.