കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ റജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും ഉള്‍പ്പെടുന്ന സമിതി ശുപാര്‍ശ ചെയ്തു. അധ്യാപകന്‍റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് സമിതി കണ്ടെത്തി. സമഗ്രപൊലീസ് അന്വേഷണത്തിന് ശുപാര്‍ശചെയ്യുന്നതാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.
എം.ബി.എ വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടത്താന്‍ സര്‍വകലാശാലക്ക് ചെലവായ തുക സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഈടാക്കും. അധ്യാപകൻ പഠിപ്പിച്ച പൂജപ്പുര സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ നൽകിയ മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. അധ്യാപകന്‍റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍, യാത്രാസമയം, പേപ്പര്‍ നഷ്ടപ്പെട്ടു എന്ന് പറയുന്ന സ്ഥലം ഇവ സംബന്ധിച്ച് വ്യക്തതയില്ല.
സമിതിയുടെ റിപ്പോര്‍ട്ട് പൊലീസിന് നല്‍കും. പൊലീസ് കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തണം എന്ന് സര്‍വകലാശാല ആവശ്യപ്പെടും. സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത എല്ലാ കോളജുകളിലെ അധ്യാപകര്‍ക്കും യുണീക്ക് ഐഡി നല്‍കും. അധ്യാപകനിയമനം, യോഗ്യതാ മാനദണ്ഡം ഇവ പരിശോധിക്കാനും തീരുമാനമെടുത്തു. യൂണിക് ഐഡിയുള്ളവരെ മാത്രം ഇനി പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.