sfi

TOPICS COVERED

കേരള സർവകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടി എസ് എഫ് ഐ. തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ KSU-SFI പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി. ഇരു പക്ഷത്തും നിന്നുണ്ടായ കല്ലെറിൽ നിരവധിപേർക്ക് പരുക്കേറ്റു. ചരിത്രത്തിൽ ആദ്യമായി എംഎസ്എഫും സെനറ്റിൽ ഇടംനേടി. ഇന്നലെ നടന്ന സംഘര്‍ത്തിന്‍റെ ബാക്കി ഇന്നുണ്ടാകുമോ എന്ന കരുതലിലാണ് പൊലീസ്.

 
കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്; വൻ വിജയം നേടി എസ്എഫ്ഐ | Kerala University - SFI
Video Player is loading.
Current Time 0:00
Duration 2:54
Loaded: 5.62%
Stream Type LIVE
Remaining Time 2:54
 
1x
  • Chapters
  • descriptions off, selected
  • captions off, selected
  • en (Main), selected

അകത്ത് വോട്ടെണ്ണല്‍ നടക്കുമ്പോള്‍, പുറത്ത് പൊരിഞ്ഞ അടി... ആകെ മൊത്തം ജക പൊക... പകച്ചു പോയ പൊലീസ് പിന്നെ ഒന്നും നോക്കിയില്ല, കണ്ണുംപൂട്ടി അടിച്ചു നിരപ്പാക്കി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രധാന കവാടത്തിലും നടുറോഡിലുമാണ് KSU-SFI പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയത്. അടികൊണ്ട പരിഭവം കെഎസ് യുവും എസ്എഫ്ഐയും പങ്കുവച്ചു. പോലീസിനെ ഉപയോഗിച്ച് എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടെന്ന് കെ എസ് യുവും, തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടികളെ അടക്കം മർദിച്ചെന്ന് കെഎസ് യുവും ആരോപിച്ചു. 

സംഘർഷഭരിതമായ അന്തരീക്ഷത്തിനോടുവിൽ അവസാന ഫലം വന്നു. കേരള സർവകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐക്ക് വീണ്ടും ആധിപത്യം.  സർവ്വകലാശാല സെനറ്റിലേക്ക് എസ്എഫ്ഐ - 6, കെഎസ് യു- 3, എംഎസ്എഫ് - 1 എന്നിങ്ങനെയാണ് സീറ്റ് നില. കോടതി പരിഗണനയിൽ ഉള്ള ഒരു സീറ്റിലെ ഫലപ്രഖ്യാപനം ഇന്നുണ്ടാകും. സെനറ്റിലെ അടക്കം വിജയം വിസിക്ക് ഉള്ള തക്ക മറുപടിയാണെന്ന് എസ്എഫ്ഐ.

പത്ത് വർഷത്തിനിടെ ആദ്യമായി കെ എസ് യുവിന് വൈസ് ചെയർപേർസൺ സ്ഥാനം ലഭിച്ചത് നേട്ടമായി മാറി. സർവകലാശാല യൂണിയൻ എക്‌സിക്യുറ്റീവിൽ നാലും, അക്കൗണ്ട്സ് കമ്മിറ്റിയിൽ 2 സീറ്റും കെ എസ് യു നേടി. സ്റ്റുഡന്റ്കൗൺസിലേക്ക് ഏഴ് എസ്എഫ്ഐ, മൂന്ന് കെഎസ്യുക്കാരും വിജയം കരസ്തമാക്കി. അതേസമയം വോട്ടെണ്ണൽ ആട്ടിമറിക്കാനുള്ള എസ്എഫ്ഐ ശ്രമാണ് തിരഞ്ഞെടുപ്പിനിടെ കാണാനായതെന്നാണ് കെഎസ്‍യുവിന്‍റെ പരാതി. സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്ഐ  സംസ്ഥാന പ്രസിഡന്റ്‌ പി ശിവപ്രസാദ് അടക്കം ആറ് എസ്എഫ്ഐ പ്രവർത്തകരും, നാല് ksu പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടി. 

ENGLISH SUMMARY:

In a major win, the SFI swept the Kerala University Union and Senate elections. However, counting day turned violent as SFI and KSU activists clashed, pelting stones and injuring several. For the first time in history, the MSF secured a seat in the Senate. Police remain on alert fearing further unrest.