ബ്രണ്ണന്‍ കോളജ് പഠനകാലത്ത് കെ സുധാകരനെ എസ്എഫ്ഐ പിന്തുണയോടെ സ്വതന്ത്ര ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നതായി എ കെ ബാലന്‍. കെ.എസ്.യുവില്‍ നിന്നും മാറി സംഘടന കോൺഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന സുധാകരന്‍ മല്‍സരിക്കാനും തയാറായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും ബാലന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സുധാകരനെ പാന്‍റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും കോൺഗ്രസിലെ ചില നേതാക്കൾ അതിന് സാക്ഷിയാണന്നും കഴിഞ്ഞദിവസം എകെ ബാലന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.