good-morning-kollam

പത്തു രൂപയ്ക്ക് പ്രഭാതഭക്ഷണമൊരുക്കി  കൊല്ലം കോര്‍പറേഷന്‍. മന്ത്രിയും എംഎല്‍എയും മേയറുമൊക്കെ രുചിച്ചുനോക്കി പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ ചിന്നക്കടയിലാണ് കുറഞ്ഞപൈസയ്ക്ക് വയറു നിറയുന്ന രുചിയിടം തുറന്നത്. ചിന്നക്കട ബസ് ബേയില്‍ 'ഗുഡ്മോര്‍ണിങ് കൊല്ലം' എന്ന പേരിലാണ് കൊല്ലം കോര്‍പറേഷന്‍റെ പ്രഭാതഭക്ഷണ വിതരണം. ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കും എംഎല്‍എയ്ക്കുമൊക്കെ ഇ‍ഡലിയും സാമ്പാറും ഇഷ്ടപ്പെട്ടു. സൂപ്പറാണെന്ന് യാത്രക്കാരും. കുടുംബശ്രീ യൂണിറ്റിനാണ് ചുമതല. വരുംദിവസങ്ങളില്‍ ഇ‍ഡലി മാത്രമല്ല കൂടുതല്‍ ഇനങ്ങളുണ്ടാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Kollam Corporation launches ‘Good Morning Kollam’, a ₹10 breakfast initiative at Chinnakkada Bus Bay. The program, inaugurated by ministers and local leaders, offers affordable and tasty meals prepared by Kudumbashree.