1200-bahauddin-nadvi-responded-to-samasta-show-cause-notice

സമസ്തയുടെ കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ചീഫ് എഡിറ്റര്‍ ബഹാവുദ്ദീന്‍ നദ്‌വി. നേതൃത്വത്തിനും സുപ്രഭാതത്തിനും എതിരായ വിമര്‍ശത്തിലാണ് നദ്‌വിയോട് വിശദീകരണം തേടിയിരുന്നത്. വരുന്ന മുശവാറ യോഗത്തില്‍ വിശദീകരണം നല്‍കാമെന്നാണ് നദ്​വി നേതൃത്വത്തെ അറിയിച്ചത്.

 

സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന് നയവ്യതിയാനം സംഭവിച്ചുവെന്നായിരുന്നു നദ്‌വിയുടെ വിമര്‍ശനം. നയംമാറ്റം സംഭവിച്ചതുകൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്ന് ഡോ. ബഹാവുദ്ദീന്‍ നദ്‍വി പറഞ്ഞു. പത്രത്തില്‍ ചെറിയ തോതിലുളള നയംമാറ്റം ശ്രദ്ധയില്‍പ്പെട്ടു. ചെറിയ തോതിലുളള നയവ്യതിയാനമാണ് പിന്നീട് വലിയ വലുതായി മാറാറുളളത്. വരുന്ന സമസ്തയുടെ പണ്ഡിത സഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും നദ്‌വി തുറന്നടിച്ചിരുന്നു.

എന്നാല്‍ വാര്‍ത്തകളിലേക്കും പരസ്യങ്ങളിലേക്കും എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയെന്ന നയം പത്രം തുടങ്ങുമ്പോഴേ തീരുമാനിച്ചതാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നയം രൂപീകരിച്ചെതന്നും സി.ഇ.ഒ മുസ്തഫ മുണ്ടപാറ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പത്രത്തില്‍ കൊടുത്തതോടെയാണ് വിവാദം മറനീക്കി പുറത്ത് വന്നത്.