രാഹുലിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വന്ന് അദ്ദേഹത്തിന്‍റെ പദവിക്ക് ചേരാത്തത് പറഞ്ഞപ്പോള്‍ മറുപടി പറഞ്ഞെന്ന് മാത്രം. രാജസ്ഥാനില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചത് കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തിനെയാണ് തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. രാഹുല്‍ ഗാന്ധി നേരത്തേയുള്ള പേരില്‍നിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല ഞങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലെന്ന് കേട്ടാല്‍ അശോക് ചവാനെ പോലെ അയ്യയ്യോ എന്ന് പറയുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.