തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പോര് തുടരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ കെ.പി.സി.സി. നിയോഗിച്ച സമിതി അംഗങ്ങള്‍ എത്തിയ അന്നുതന്നെയാണ് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 4.15ന് ഹെല്‍മറ്റ് ധരിച്ചെത്തി പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
തൃശൂര്‍ ഡി.സി.സി, പ്രസ്ക്ലബ് പരിസരങ്ങളിലാണ് ഹെല്‍മറ്റ് ധരിച്ചെത്തി പോസ്റ്റര്‍ ഒട്ടിച്ചത്. ഇക്കുറി, ടി.എന്‍.പ്രതാപന് എതിരെയാണ് പോസ്റ്റര്‍. ഇങ്ങനെ, പോസ്റ്റര്‍ ഒട്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ കോണ്‍ഗ്രസുകാരാണെങ്കില്‍ നടപടി വരുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. പോസ്റ്റര്‍ ആര്‍ക്കും പതിക്കാം. അവര്‍ ചിലപ്പോള്‍ മറ്റുപാര്‍ട്ടിക്കാരാകം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചാലക്കുടിയില്‍ പറഞ്ഞു.
തൃശൂരിലെ തോല്‍വി അന്വേഷിക്കാന്‍ ഡി.സി.സിയിലെത്തിയ കെ.സി.ജോസഫും ആര്‍.ചന്ദ്രശേഖരും നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ശേഷവും പഴയ നേതാക്കള്‍തന്നെ പാര്‍ട്ടിയെ നയിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതാണ് അണികളുടെ രോഷപ്രകടനത്തിന്റെ കാരണം.