സൂക്ഷ്മമായ ചില കാര്യങ്ങളിൽ ഇടതുപക്ഷം കൃത്യമായ ചില മാറ്റങ്ങൾ വരുത്തിയാൽ പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്ന് ഇടതുപക്ഷ സഹയാത്രികൻ പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതുവരെ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നപോലെ പറഞ്ഞാൽ, ഒന്നുകൂടി സ്ട്രാറ്റജിക്കായി കാര്യങ്ങൾ അവതരിപ്പിച്ചാൽ, പ്രിയങ്കാ വധേര വയനാട്ടിൽ സുഖായിരിക്കുകയേയുള്ളു. പഞ്ചായത്തിലേക്കും നിയമസഭയിലേക്കും 2020 ലേതും 2021 ലേതും തുടരുകയേയുള്ളൂ. ആരുവേണമെന്ന് നന്നായിട്ട് ആലോചിച്ചാണ് ആളുകൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയങ്കാ വധേര വയനാട്ടിൽ വരുന്നതോടെ ഇനിയങ്ങോട്ട് വരാനുള്ള സകല ഇലക്ഷനുകളും കോൺഗ്രസ് തൂത്തുവാരാൻ പോവുകയാണെന്ന മട്ടിലാണ് പറച്ചിൽ.
പക്ഷേ, ചാക്കോ മാഷേ...
2019 ലെയും 2024 ലെയും ഭൂരിപക്ഷക്കണക്കുകൾ നോക്കുമ്പോ വേറൊരു കണക്കാണല്ലോ കാണുന്നത്.
കണ്ണൂർ:
94559 ൽ നിന്ന് 108982 ലേക്ക് വർദ്ധിച്ചു.
കോഴിക്കോട്ട്:
85225 ൽ നിന്ന് 146176 ലേക്ക് വർദ്ധിച്ചു.
വടകര:
84663 ൽ നിന്ന് 114506 ലേക്ക് വർദ്ധിച്ചു.
കാസർഗോഡ്:
40438 ൽ നിന്ന് 100649 ലേക്ക് വർദ്ധിച്ചു.
പൊന്നാനി:
193273 ൽ നിന്ന് 235760 ലേക്ക് വർദ്ധിച്ചു.
മലപ്പുറം: (2021ലെ)
114692 ൽ നിന്ന് 300118 ലേക്ക് വർദ്ധിച്ചു.
വയനാട്ടിൽ മാത്രം ഭൂരിപക്ഷം കുറഞ്ഞു:
431770 ൽ നിന്ന് 364422 ലേക്ക്.
കുറഞ്ഞത് 67348 വോട്ടുകളാണ്.
ശതമാനക്കണക്കിൽ പറഞ്ഞാൽ 15% കുറഞ്ഞു.
ഇന്ത്യയിൽ മൊത്തം കോൺഗ്രസിന് വോട്ടും സീറ്റും കൂടിയപ്പോൾ, വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മാത്രം വോട്ടും കുറഞ്ഞു.
ഇതിന്റെ തൊട്ടു പിറകിലെ വയനാടൻ കണക്ക് നോക്കിയാൽ.
2014 ൽ എം.ഐ.ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തി ചില്ലറയിൽ നിന്ന് 2019 ൽ രാഹുൽ ഗാന്ധി ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്
നാല് ലക്ഷത്തി മുപ്പത്തിനായിരത്തിലേക്കാണ്.
അന്ന് വർദ്ധിച്ചിരുന്നത് 410900 വോട്ടുകൾ.
അതേ രാഹുൽ ഗാന്ധി ഇവിടെത്തന്നെയുള്ളപ്പോഴാണ്
2020 ൽ പഞ്ചായത്തിലും 2021 ൽ നിയമസഭയിലും
ഇടതുപക്ഷം ഗംഭീരവിജയം നേടിയത്.
പ്രിയങ്ക വരുന്നത് നല്ല കാര്യാണപ്പാ.
കോൺഗ്രസിന്റെ ഏറ്റവും പ്രഷ്യസ് ആയ നേതാവിന് കൂളായിരിക്കാൻ നല്ലതെന്ന് അവർക്ക് തോന്നുന്നത് നമ്മുടെ വയനാടാണെന്നത് നല്ല കാര്യാണപ്പാ.
എന്നാലതോണ്ട്, കേരളം മൊത്തമങ്ങൊലിച്ചുപോയ് വയനാട്ടിൽ ചെല്ലുമെന്ന്
വിചാരിച്ചോണ്ടിരിക്കുന്നതിലും തെറ്റില്ലപ്പാ.
അങ്ങനെയങ്ങ് നടക്കൂലാ ന്നേ യുള്ളൂ.
സൂക്ഷ്മമായ ചില കാര്യങ്ങളിൽ ഇടതുപക്ഷം കൃത്യമായ ചില മാറ്റങ്ങൾ വരുത്തിയാൽ,
ഇതുവരെ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നപോലെ പറഞ്ഞാൽ,
ഒന്നുകൂടി സ്ട്രാറ്റജിക്കായ് കാര്യങ്ങൾ അവതരിപ്പിച്ചാൽ...
പ്രിയങ്കാ വധേര വയനാട്ടിൽ സുഖായിരിക്കുകയേയുള്ളു.
പഞ്ചായത്തിലേക്കും നിയമസഭയിലേക്കും
2020 ലേതും 2021 ലേതും തുടരുകയേയുള്ളൂ.
ആരുവേണമെന്ന് നന്നായാലോചിച്ചു തന്നെയേ
ആളുകൾ വോട്ട് ചെയ്യുള്ളൂ.
പ്രേംകുമാർ.