കാഫിര്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ സി.പി.എം നേതാവ് കെ.കെ.ലതികയ്ക്കെതിെര അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. പോസ്റ്റ് വ്യാജമെന്നറിഞ്ഞിട്ടും ലതിക നീക്കം ചെയ്തിരുന്നില്ലെന്നും മുന്‍ എം.എല്‍.എ എന്ന സ്വാധീനത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നു. ജില്ലാ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ വിവാദത്തില്‍ ഫെയ്സ്ബുക്കിന് വീണ്ടും നോട്ടിസുമായി പൊലിസ്. ഇത് രണ്ടാം തവണയാണ് പൊലീസ് ഫെയ്സ്ബുക്കിന് നോട്ടീസ് അയക്കുന്നത്. ആദ്യ നോട്ടിസിന് ഫെയ്സ്ബുക്ക് കൃത്യമായി മറുപടി നല്‍കിയിരുന്നില്ല. അന്വേഷണവുമായി ഫെയ്സ്ബുക്ക് സഹകരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
അനുകൂല മറുപടിയില്ലെങ്കില്‍ കടുത്ത നടപടിയുമായി നീങ്ങാനാണ് ധാരണ. വ്യാജ സ്ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യും. കേസില്‍ സൈബര്‍ പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.