pinarayi-vijayan
  • ‘ബിജെപിയെ സഹായിച്ച വിഭാഗങ്ങള്‍ ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം’
  • ‘നിലപാടുമാറ്റം അവസരവാദത്തിന്‍റെ ഭാഗം, കൂടുതല്‍ പറയുന്നില്ല’
  • ‘സഹോദരങ്ങളെ ആക്രമിച്ചവര്‍ക്ക് പിന്തുണ കൊടുത്തത് ശരിയായോ എന്നാലോചിക്കണം’

തിരഞ്ഞെടുപ്പിലെ നിലപാടില്‍ ക്രൈസ്തവസഭയെ പരോക്ഷമായി വിമര്‍ശിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. സഹോദരങ്ങളെ  ആക്രമിച്ചവര്‍ക്ക് പിന്തുണകൊടുത്തത് ശരിയോ എന്ന് അവര്‍ തന്നെ ആലോചിക്കണം.  ബിജെപിക്ക്  കേരളത്തില്‍ ഒരു സീറ്റ്  നേടിയത്   ഗൗരവപൂര്‍വം പരിശോധിക്കേണ്ടതാണ്.  . ചില പ്രത്യേക വിഭാഗങ്ങളെ   സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചു. നേതൃനിരയിലുള്ളവരുമായി  ധാരണയുണ്ടാക്കി.  ആ വിഭാഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങള്‍  ഇല്ലാത്തതിനാലല്ല.  അത് ഭംഗിയാവില്ല എന്നതിനാലാണ് . മാത്രമല്ല അത്തരക്കാരോട് ശത്രുതാമനോഭാവവുമില്ലെന്നും മുഖ്യമന്ത്രി  കോഴിക്കോട് പറഞ്ഞു, വിഡിയോ റിപ്പോര്ട്ട് കാണാം.