CPM-State-Leadership-is-Struggling-to-Protect-CMs-Face-from-criticisms

തിരഞ്ഞെടുപ്പ് അവലോകനം താഴെത്തട്ടില്‍  ആരംഭിച്ചിരിക്കെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍  കമ്മിറ്റികളില്‍  എങ്ങനെ പ്രതിരോധിക്കുമെന്ന ആശയകുഴപ്പത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റികളില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിലാണ് ആശയകുഴപ്പം. ശൈലീമാറ്റത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ എന്ത് മറുപടി പറഞ്ഞാലും പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാവും 

തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന തലത്തില്‍ മാത്രമല്ല ജില്ലാ തലങ്ങളിലും വിമര്‍ശനം ഉയരുകയാണ്.  സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിങ് നടന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ പലയിടത്തും  ഭരണപരാജയവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയകാരണമായി എന്ന് പലരും തുറന്നടിച്ചു.സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ താഴെത്തട്ടില്‍ അത് ഇനി കൂടുതല്‍ തീവ്രമാകുമെന്നാണ്  പാര്‍ട്ടി വിലയിരുത്തല്‍.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈക്കോയിലെ പ്രതിസന്ധിയും  എന്‍എന്‍‍ഡിപി ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നത് പാര്‍ട്ടി പരസ്യമായി സമ്മതിക്കുന്ന തോല്‍വിയുടെ കാരണമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിക്കപ്പുറം മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദവുമെല്ലാം തോല്‍വിയുടെ ആക്കം കൂട്ടിയെന്നാണ് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള വിലയിരുത്തല്‍. 

 

തോല്‍വി വിലയിരുത്താന്‍ ആദ്യം  ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റികളില്‍ ഉള്‍പ്പടെ വിമര്‍ശനങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ട്. പരാജയത്തിന്‍റെ ആക്കം കൂട്ടിയത് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തോട് ജനങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ടയാതാണെന്നാണ് ഉയരുന്ന വിര്‍ശനങ്ങളുടെ കാതല്‍.

തോല്‍വിയെ സംസ്ഥാന നേതൃത്വം വിലയിരുത്തിയതിന് ശേഷമുള്ള മേഖലയോഗങ്ങളും മറ്റ് പാര്‍ട്ടി കമ്മിറ്റികളും ഇനിയും ചേരാനിരിക്കുന്നതെ ഒള്ളൂ. ഇവിടെ മുഖ്യമന്ത്രിക്കിതിരെ ഇനിയും വിമര്‍ശനമുണ്ടാകാമെന്ന് പര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. കമ്മിറ്റികള്‍ക്ക് പുറത്തോ മാസപ്പടി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി നേതൃത്വത്തിന് പ്രതിരോധിക്കാന്‍ പറ്റും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അത് എത്രത്തോളം സാധ്യമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആശയകുഴപ്പം.

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി മറുപടി പറയുമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കിയെങ്കിലും മറുപടി പറയാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.  എ കെ ആന്‍റണി പണ്ട്  രാജിവെച്ച് കോണ്‍ഗ്രസിലെ പ്രശ്ന കൊണ്ടാണെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞത് തനിക്കെതിരെ അത്തരം ആവശ്യം പാര്‍ട്ടി കമ്മിറ്റികളുടെ ഒരു കമ്മറ്റികളിലും ഉയരാതിരിക്കാനുള്ള പ്രതിരോധമാണെന്നാണ് വിലയിരുത്തല്‍ 

ENGLISH SUMMARY:

CPM State Leadership is Struggling-to-Protect-CM's-Face from criticisms