counter-point-poll-on-kafir-post-issue

വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തില്‍ നിയമസഭയിലും കൃത്യമായ മറുപടി നൽകാതെ സർക്കാർ.  വർഗീയതയെ എതിർക്കുന്ന പോസ്റ്റാണ് ലതിക ഇട്ടതെന്ന് മന്ത്രി എം.ബി.രാജേഷ് ന്യായീകരിച്ചു. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണപക്ഷ ശ്രമത്തിനിടെ, സഭ ബഹളത്തില്‍ മുങ്ങി.  തിരഞ്ഞെടുപ്പ് കാലത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കും വിധം  വടകരയിൽ പ്രചരിപ്പിച്ച  കാഫിർ പോസ്റ്റർ ഇന്ന് നിയമ സഭയെ ഇളകി മറിച്ചു. മാത്യു കുഴൽ നാടനും കെ കെ രമയുമാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. അന്വേഷണത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി. എം.ബി. രാജേഷ് തയാറായില്ല. ‘കാഫിര്‍’ അന്വേഷണം നീളുക സിപിഎം ഗ്രൂപ്പുകളിലേക്കോ?; നിങ്ങള്‍ക്കും പ്രതികരിക്കാം