manu-thomas-against-cpm-280

പി.ജയരാജന്‍റെ മകനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളുണ്ടെന്ന് സിപിഎം പുറത്താക്കിയ കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസിന്‍റെ വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കാന്‍ ഇരുവരും പാര്‍ട്ടിയെ ദുരുപയോഗം ചെയ്തെന്ന് മനു തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം ഗൗരവമായി കാണുന്നില്ല, വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്നും മനു തോമസ് വ്യക്തമാക്കി. ടി.പി വധവും ഷുഹൈബ് വധവും വിപ്ലവമല്ല വൈകൃതമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തും. കോണ്‍ഗ്രസിന്‍റെ ക്ഷണം ഗൗരവമായി കാണുന്നില്ല, സ്വാഭാവിക നടപടി മാത്രമാണെന്നും മനു തോമസ് പറഞ്ഞു.