jayarajan-manu

പാർട്ടിയിൽനിന്നു പുറത്തുപോയ മുൻ ജില്ലാകമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണത്തില്‍ മൗനം വിദ്വാന് ഭൂഷണമെന്ന് പി. ജയരാജന്‍. അതേസമയം ചോദ്യത്തോട് പ്രതികരിക്കാന്‍ എം.വി ജയരാജന്‍ തയാറായില്ല. 

 

സിപിഎമ്മിനും പി.ജയരാജനുമെതിരായ മനുതോമസിന്റെ ആരോപണങ്ങളോട് പാര്‍ട്ടി നേതൃത്വവും മൗനം തുടരുകയാണ്. മറുപടി പറയാന്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തയ്യാറായിട്ടില്ല. എല്ലാം മാധ്യമസൃഷ്ടിയെന്നായിരുന്നു എം.വി.ഗോവിന്ദന്റെ ആകെയുള്ള പ്രതികരണം.

എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന വാര്‍ത്തയെന്നായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം. മനുവിനെ പുറത്താക്കിയതില്‍ വിശദീകരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് ശേഷം ആരും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ഒറ്റ എഫ്.ബി പോസ്റ്റില്‍ പി. ജയരാജനും മനുവിനെതിരായ പരാമര്‍ശങ്ങള്‍ നിര്‍ത്തി. മകനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതികരണത്തിനില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് മറുപടി.

 

മനു ഉയര്‍ത്തിയ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമെന്ന ആരോപണങ്ങളെ അതേനാണയത്തില്‍ ഖണ്ഡിക്കാന്‍ നേതൃത്വം എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നതാണ് ഉയരുന്ന സംശയം. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന വാര്‍ത്തകളെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ മറുപടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ തരുമെന്ന് പറഞ്ഞ് തടിയൂരി. വിവാദത്തില്‍ ഒരുപക്ഷേ, കൂടുതല്‍ പ്രതികരണത്തിന് ഇനി മനു തോമസും തയ്യാറായേക്കില്ല. എല്ലാം പറഞ്ഞെന്ന നിലപാടിലാണ് മനു. സിപിഎം നേതാക്കളുടെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കണ്ണൂരില്‍ ധര്‍ണ നടത്തി.

ENGLISH SUMMARY:

cpm leadership does not ready to react manu thomas allegations