samasta-strongly-criticized

വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത. വാചകമടികൊണ്ട് വിലക്കയറ്റം പിടിച്ചുനിർത്താനാകില്ലെന്ന് സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം ഇല്ലാതാക്കാൻ കേന്ദ്ര നയം മാറ്റുകയാണ് വേണ്ടത് എന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ മറുപടി. 

 

‘സർക്കാർ പട്ടിണി വിളമ്പരുത്’ എന്ന പേരിലാണ് ലേഖനം. മുഖപ്രസംഗത്തിലെ വിമർശനങ്ങൾ ഇങ്ങനെ. എപ്പോഴും സാമ്പത്തിക ഞെരുക്കം പറഞ്ഞ് ഇരിക്കരുത്. എന്തിനും ഏതിനും കേന്ദ്രവിരുദ്ധത പറഞ്ഞു നിന്നാൽ പോരാ. സക്രിയ ഇടപെടലാണ് ആവശ്യം. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സർക്കാർ തടിതപ്പി. വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടില്ലെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരവും വിശക്കുന്നവരെ നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈകോ കാലിയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

എന്നാല്‍ താന്‍ വിമർശനത്തെ താനെതിരല്ലന്നും, കേന്ദ്ര നയം മാറ്റുകയാണ് വേണ്ടതെന്നും ലേഖനത്തിലെ വിമര്‍ശനത്തെ പറ്റി മന്ത്രി ജി.ആർ അനില്‍ പ്രതികരിച്ചു. സമസ്ത ഇടതുമുന്നണിയോട് അടുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ്  സർക്കാരിനെതിരെ സമസ്ത തുടർച്ചയായി രംഗത്ത് എത്തുന്നത്. 

ENGLISH SUMMARY:

Samasta strongly criticized the state government for the price hike