cpi-criticizes-cpm-kannur-faction-cpm-under-pressure

TOPICS COVERED

കണ്ണൂര്‍ വിവാദങ്ങളിലെ സിപിഐയുടെ രൂക്ഷവിമര്‍ശനത്തോടെ കൂടുതല്‍ പ്രതിരോധത്തിലായി സിപിഎം. തെറ്റുതിരുത്തി ജനങ്ങളിലേക്കിറങ്ങാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും കണ്ണൂര്‍ – കരുവന്നൂര്‍ വിവാദങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്. പി ജയരാജനെതിരെ ഉയര്‍ന്ന ആക്ഷേപത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ മറുപടി ജനങളെ വിശ്വസിപ്പിക്കാന്‍ പാര്‍ട്ടി പാടുപെടും

 

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത് തോല്‍വിക്ക് തെറ്റുതിരുത്താന്‍ ഇറങ്ങിയ പാര്‍ട്ടി പാതിവഴിയില്‍ നില്‍ക്കുകയാണ് . കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലാ കമ്മിറ്റികളില്‍ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്നതില്‍ സംസ്ഥാന ഘടകത്തിന് വ്യക്തതയില്ല. അതിനിടെയാണ് മനു തോമസ് കണ്ണൂരിലെ പാര്‍ട്ടിക്കെതിരെയും പി ജയരാജനെതിരെയും ഉയര്‍ത്തിയ ആരോപണം. ജയരാജന്‍റെ മകന് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായ ബന്ധമുണ്ടെന്ന വിമര്‍ശനം  പാര്‍ട്ടിയെ ഉലച്ചു.

ആക്ഷേപങ്ങളെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് തള്ളിയെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന് മറുപടി പറയേണ്ടി വരും.

ഇതിനിടിയില്‍ കരുവന്നൂര്‍ ബാങ്കിലെ ഇഡി നടപടി പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇഡി കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനുള്ള സാധ്യത പാര്‍ട്ടി  മുന്നില്‍ കാണുന്നു . കേരളത്തില്‍ ഇടതുശക്തി ചോര്‍ന്നതായി സിപിഎം കേന്ദ്രകമ്മിറ്റിയും വിലയിരിത്തുന്നു . പാര്‍ട്ടിയുടെ ഏക തുരുത്തായ കേരളത്തില്‍ തിരുത്തലിന് ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം. പ്രതിരോധത്തിലായ പാര്‍ട്ടി എങ്ങനെ ഇതിനെ മറികടക്കുമെന്ന് മാത്രമാണ് പാര്‍ട്ടി സഖാക്കള്‍ക്കിടിയിലുള്ളത്.

ENGLISH SUMMARY:

CPI criticizes CPM Kannur faction; CPM Under pressure