ടി.പി.കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ ഉദ്യോഗസ്ഥരെ വീണ്ടും ബലിയാടാക്കുകയാണെന്ന് കെ.കെ.രമ എംഎല്‍എ. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമാണ് തന്റെ മൊഴിയെടുത്തതെന്ന് എ.എസ്.ഐ പറഞ്ഞിരുന്നു. ഈ നടപടിയില്‍ ജയില്‍ ഉപദേശക സമിതിയുടെ പങ്ക് പ്രധാനമാണെന്നും, പി.ജയരാജന്‍ ആ സമിതിയിലുണ്ടെന്നും കെ.കെ.രമ മനോരമ ന്യൂസിനോട് പറഞ്ഞു.
ശിക്ഷായിളവിനുള്ള പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തിയ വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തലയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുന്നു. മൊഴിയെടുക്കാന്‍ കെ.കെ രമയെ വിളിച്ച കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ സ്ഥലം മാറ്റി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പാനൂര്‍ സ്റ്റേഷനിലെ രണ്ട് എഎസ്ഐ മാരെ കൂത്തുപറമ്പ് എ.സി.പി ഇന്നലെ ചോദ്യംചെയ്തു. ഇവര്‍ വഴിയാണ് പട്ടിക ചോര്‍ന്നതെന്ന നിഗമനത്തിലാണ് ചോദ്യംചെയ്യല്‍. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.