AISF , Logo

ബിനോയ്‌ വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നതെന്നു എഐഎസ്എഫ്. 

കലാലയങ്ങളെ അക്രമവിമുക്തമാക്കാൻ പക്വത കാണിക്കേണ്ടതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എ ഐ എസ് എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ് എഫ് ഐ ക്കാരെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി. 

പ്രതിരോധവുമായി സിപിഎം

പ്രവര്‍ത്തനശൈലി തിരുത്തണമെന്ന് സിപിഐ ആവര്‍ത്തിക്കുമ്പോഴും എസ്എഫ്ഐക്ക് പ്രതിരോധവുമായി സിപിഎം. എസ്എഫ്ഐക്കുണ്ടാകുന്ന വീഴ്ചകള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. എസ്എഫ്ഐയുടെ ചോര കുടിക്കാൻ താനും അനുവദിക്കില്ലെന്നും അതുകൊണ്ട് എസ്.എഫ്.ഐ തിരുത്തണമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി. 

എസ് എഫ് ഐക്കെതിരെ  കഴിഞ്ഞ ദിവസം  ബിനോയ് വിശ്വം നടത്തി പരാമര്‍ശത്തെ  എതിര്‍ത്തുള്ള എ കെ ബാലന്‍റെ പ്രതികരണത്തിന്  പിന്നാലെയും സിപിഐ സംസ്ഥാന സെക്രട്ടറി  വിമര്‍ശനം തുടര്‍ന്നു . വാക്ക് പോരിനിടെയാണ് എസ് എഫ് ഐയുടെ മികവ് എടുത്തുപറഞ്ഞും അവര്‍ക്ക് പ്രതിരോധം തീര്‍ത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എത്തിയത്. എസ് എഫ് ഐയിലെ തെറ്റായ പ്രവണതകളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ , പക്ഷെ ബിനോയ് വിശ്വം നടത്തിയ പരസ്യപ്രതികരണത്തിലെ അതൃപ്തി പ്രകടമാക്കി. 

കൊയിലാണ്ടിയിൽ തിരുത്തേണ്ട ചിലതുണ്ട് എന്ന് സമ്മതിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വലതുപക്ഷ അജണ്ടക്ക്  നേതാക്കൾ വീണുപോകരുതെന്ന് ബിനോയ് വിശ്വത്തിന് മറുപടി നൽകി

ENGLISH SUMMARY:

SFI did not grow to teach history to Benoy Vishwam: AISF