സർക്കാരിന്റെ മുൻഗണനകൾ നിശ്ചയിച്ചു തിരുത്തലിലേക്ക് കടക്കാൻ സി.പി.എം. തിരുത്തൽ വരുത്തേണ്ടത് എവിടെയൊക്കെയെന്ന് ഈ മാസം അവസാനം ചേരുന്ന സംസ്ഥാന സമിതി തിരുമാനിക്കും.  തിരുത്തൽ പാർട്ടിക്ക് എത്രത്തോളം  അനിവാര്യമാണെന്ന് ഇന്നലെ അവസാനിച്ച മേഖല യോഗങ്ങളിൽ കേന്ദ്ര നേതൃത്വം താഴെ തട്ടിലുള്ള നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

തോൽവിയുടെ കാരണങ്ങൾ സിപിഎം കൃത്യമായി മനസ്സിലാക്കുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ പ്രത്യേകത. മനസ്സിലാക്കിയ കാര്യങ്ങൾ ജനങ്ങളുടെ തുറന്നുപറയാനും കേന്ദ്ര കമ്മറ്റി മടി കാണിക്കുന്നില്ല. സർക്കാർ വിരുദ്ധ വികാരം തന്നെയാണ് തോൽവിയുടെ മുഖ്യ കാരണമെന്ന് മനസ്സിലാക്കിയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തന്നെ തിരുത്തൽ വരുത്താൻ പാർട്ടി മുന്നോട്ടു നീങ്ങുന്നത്. ഇതിനായി പാർട്ടി നയം അനുസരിച്ച് അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമത്തിന് ഊന്നൽ കൊടുക്കാൻ പാർട്ടി സർക്കാരിനോട് നിർദ്ദേശിക്കും. ക്ഷേമ പെൻഷൻ, ജീവനക്കാരുടെ  അലവൻസുകൾ എന്നിവ കൃത്യമായി നൽകുന്നത് ആദ്യ പരിഗണന നൽകും.

ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഒരുതരത്തിലും വിട്ടുവീഴ്ചകൾ പാടില്ലെന്ന് പാർട്ടി സർക്കാരിനോട് പറയും. താഴെത്തട്ടിൽ മുതൽ  മുകൾതട്ടു വരെ നേതാക്കൾക്കുള്ള അഹന്ത ജനങ്ങളെ അകറ്റി എന്ന് കണ്ടെത്തിയത്, കേന്ദ്ര കമ്മറ്റി തുറന്നു പറഞ്ഞതും ആരും തിരുത്തലിനും മടിക്കേണ്ട എന്ന നിർദ്ദേശം നൽകാനാണ്. സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകൾ ഒലിച്ചു പോയത് തിരിച്ചുപിടിക്കാനുള്ള നിർദ്ദേശം സംസ്ഥാന സമിതി തയ്യാറാക്കും. സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയത് ജനങ്ങൾ അംഗീകരിച്ചില്ല എന്നതാണ് പാർട്ടിയുടെ കണ്ടത്തൽ.  

ഇന്നലെ അവസാനിച്ച നാല് മേഖല യോഗങ്ങൾക്ക് ശേഷം ഇനി എല്ലാ ജില്ലകളിലും ബ്രാഞ്ച് സെക്രട്ടറിമാരെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരും. അതിനുശേഷം ഈ മാസം അവസാനം ഈ മാസം ഈ മാസം അവസാനം  ചേരുന്ന സംസ്ഥാന സമിതി  മാർഗ്ഗരേഖ തയ്യാറാക്കും.  കഴിഞ്ഞ തെറ്റ്  തിരുത്തൽ ഫലപ്രദമായി നടന്നില്ലെന്ന് തോമസ് ഐസക്ക് വിമർശിക്കുന്നത് ഇനിയുള്ള തെറ്റുതിരുത്തൽ ഫലപ്രദമായി നടക്കാനാണ്. നേതാക്കളുടെ ശൈലിയെ പറ്റി സിപിഎം തിരുത്തൽ ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രി എങ്ങനെ തിരുത്തുന്നത് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന കാര്യമാണ്.

ENGLISH SUMMARY:

CPM notes down the reasons for failure in Loksabha Election 2024. Ensures essential steps to maintain the connection between people.