രാജ്യസഭാ സീറ്റിനെചൊല്ലി കൗണ്‍സിലില്‍ മുറുമുറുപ്പ്. പി.പി.സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് സിപിഐ കൗണ്‍സിലില്‍ വി.എസ്.സുനില്‍കുമാര്‍. സുനീർ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനിൽകുമാർ. മുതിര്‍ന്ന നേതാവിനെ അയക്കണമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം വി.എസ്.സുനില്‍കുമാറിനെ കൗൺസിലിൽ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്‍റ് എന്‍.അരുണ്‍ രംഗത്തെത്തി. 40 വയസിനുമുന്‍പ് എംഎല്‍എയും 50നു മുന്‍പ് മന്ത്രിയുമായയാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍.