prakash-babu

TOPICS COVERED

പ്രാകാശ് ബാബുവിനെ ദേശീയ രാഷ്ട്രീയത്തിലും വെട്ടിനിരത്തി സംസ്ഥാന നേതൃത്വം. കാനം രാജേന്ദ്രന്‍റെ ഒഴിവില്‍  സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക്  പ്രകാശ് ബാബു എത്തുന്നത് തടഞ്ഞ്  ആനി രാജയെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചു . തന്നെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നും ഒന്നിന്‍റെയും പുറകെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രകാശ് ബാബു കടുത്ത അതൃപ്തി പ്രകടമാക്കി. കഥയറിയാതെ ആട്ടം കാണുകയാണ് മാധ്യമങ്ങളെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 

 

കാനം രാജേന്ദ്രന്‍റെ വിയോഗത്തോടെ എക്സിക്യൂട്ടീവിലേക്കുള്ള ഒഴിവില്‍  കേരളത്തില്‍ നിന്നുള്ള എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനെ പരിഗണിച്ചെങ്കിലും കേന്ദ്ര സെക്രട്ടറിയേറ്റിലെത്തേണ്ട പ്രകാശ് ബാബുവിനെ വെട്ടിനിരത്തുകയായിരുന്നു. പ്രകാശ് ബാബു എത്തുന്നത് തടയാനാണ്  ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ആനി രാജയെ കേരള ഘടകം ശുപാര്‍ശ് ചെയ്തത്.   രാജ്യസഭാ സീറ്റ് കൂടാതെയുള്ള വെട്ടിനിരത്തലില്‍  പ്രകാശ് ബാബുവിന്‍റെ വാക്കുകള്‍ കടുത്ത അതൃപ്തി പ്രകടമായി 

പ്രകാശ് ബാബു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന് പരാമര്‍ശിച്ച്  ബിനോയ് വിശ്വം വെട്ടിനിരത്തല്‍ എന്ന വ്യാഖ്യാനം തള്ളി. എന്നാല്‍ ചോദ്യങ്ങളില്‍ നിന്നും ആനി രാജ് ഒഴിഞ്ഞുമാറി. അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന്  സ്ഥാപിക്കാന്‍ ആനിരാജയും പ്രകാശ് ബാബുവും ഉള്‍പ്പടെയുള്ള നേതാക്കള്‍ഡല്‍ഹി അജോയ് ഭവനിന് മുന്നില്‍ ഏറെനേരം സംസാരിച്ചു.