ma-baby

പിണറായിയുടെ ശിവനും പാപിയും പരാമര്‍ശം ഇ.പി.ജയരാ‍ജനെ തിരുത്താനുള്ള പ്രവര്‍ത്തനമായിരുന്നെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ദല്ലാള്‍ നന്ദകുമാറുമായുള്ള ഇപിയുടെ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത് പരസ്യ ശാസനയും ശിക്ഷാ നടപടിയുമാണെന്ന് ബേബി പറഞ്ഞു. മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നടപ്പാക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.  തിരുത്തല്‍ പ്രക്രിയ എല്ലാവര്‍ക്കും ബാധകമാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ക്ക് തിരുത്താന്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന് എംഎ ബേബി. പാര്‍ലമെന്‍ററി രംഗത്തേക്ക് പുതിയ തലമുറ വരണമെന്നാണ് ആഗ്രഹം. പിണറായി വിജയന് ജനങ്ങളെ നയിക്കാനുള്ള യൗവ്വനം ഇനിയുമുണ്ടെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു. എം.എ.ബേബിയുമായുള്ള നേരേചൊവ്വേ മനോരമ ന്യൂസില്‍ വൈകിട്ട്  7.15ന് കാണാം.