‘കാഫിര്‍’ വിവാദത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കള്ളപ്രചാരണമെന്ന് നേതൃത്വം. പ്രചാരണം തള്ളിക്കളയണം, നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് നേതൃത്വം പ്രതികരിച്ചില്ല. കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസില്‍ കോഴിക്കോട് റൂറല്‍ എസ്.പി അരവിന്ദ് സുകുമാറിനെ ഇക്കണോമിക് ഒഫന്‍സ് വിങ്ങിലേക്ക് മാറ്റി. 'കാഫിര്‍' കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നയാളാണ് അരവിന്ദ് സുകുമാര്‍.