'കാഫിര്‍' സ്ക്രീന്‍ ഷോട്ടിന്റെ ഉദ്ദേശ്യം വോട്ടര്‍മാരെ ഭിന്നിപ്പിക്കലെന്ന് ഷാഫി പറമ്പില്‍ എംപി. സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചവരെല്ലാം മാപ്പ് പറയണം. ഇത്  ഉണ്ടാക്കിയവരും അത് ഉപയോഗിച്ച് പ്രചാരണം നടത്തിയവരും അടിമുടി സിപിഎംകാരാണ്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. ഇതിനെതിരെ റെഡ് എന്‍കൗണ്ടര്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖമില്ലായിരുന്ന പ്രതികള്‍ക്ക് ഇപ്പോള്‍ മുഖമുണ്ട്, എന്നിട്ടും കേസെടുക്കുന്നില്ല. പൊലീസ് അന്വേഷണം സ്ലോമോഷനിലാണെ്. മറ്റ് പാര്‍ട്ടിക്കാര്‍ ആയിരുന്നെങ്കില്‍ എന്തായിരുന്നേെന എന്നും ഷാഫി ചോദിച്ചു.

ENGLISH SUMMARY:

Shafi Parambil on police report on Kafir screen shot