പി.വി.അന്‍വര്‍ നിരന്തരം മാന്യന്‍മാരെ ആക്ഷേപിക്കുന്നുവെന്ന് മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ്.ജോയ്. സിപിഎം ഉടന്‍ അദ്ദേഹത്തെ ചങ്ങലയ്ക്കിട്ട് തളയ്ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ജില്ല പൊലീസ് മേധാവിയെ വേദിയിലിയിരുത്തി പരസ്യമായി അധിക്ഷേപിച്ചിതിന് പിന്നാലെയാണ് അന്‍വറിനെതിരെ വി.എസ്.ജോയ് രംഗത്തെതിയത്.
തന്‍റെ പാര്‍ക്കില്‍ നിന്ന് മോഷണം പോയ കേസില്‍ പൊലീസിന് 8 മാസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു. അൻവറിന്റെ വിമര്‍ശനങ്ങൾക്കു പിന്നാലെ മുഖ്യപ്രാസംഗികനായെത്തിയ എസ്.പി, എസ്. ശശീന്ദ്രന്‍ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചു വേദിയില്‍ നിന്നു മടങ്ങി. പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനമായിരുന്നു വേദി.
തന്റെ പാർക്കിലെ രണ്ടായിരത്തി"ലേറെ ഭാരം വരുന്ന റോപ്പ് മോഷണം പോയി എട്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായില്ല. വിഷയം തെളിവ് സഹിതം നിയസഭയിൽ അവതരിപ്പിക്കുമെന്നും പിവി അൻവർ. പരിപാടിയുടെ മുഖ്യ പ്രാസംഗികന്‍റെ റോളിലെത്തിയ എസ്.പി തുടര്‍ച്ചയായുളള ആക്ഷേപത്തില്‍ അസ്വസ്ഥമായി. പിന്നാലെ മുഖ്യപ്രസംഗം ഒറ്റവരിയിൽ അവസാനിപ്പിച്ച് വേദി വിട്ടു.