anil-antony-03

ജാതി സെന്‍സസിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് അനില്‍ ആന്‍റണി. ഭിന്നിപ്പിന്‍റെ രാഷ്ട്രീയമാണ് രാഹുല്‍ മുന്നോട്ട് വയ്ക്കുന്നതെന്നും സാമ്രാജ്യത്വ ശക്തികള്‍ ഒരുകാലത്ത്  ഇതേ തന്ത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

ബിജെപിയെ സംബന്ധിച്ച് ചരിത്രപരമായ തിരഞ്ഞെടുപ്പായിരുന്നുവെന്നും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറ് ശതമാനമാണ് വോട്ടുവിഹിതം വര്‍ധിച്ചതെന്നും അനില്‍ ആന്‍റണി അവകാശപ്പെട്ടു. പലതരം കാഴ്ചപ്പാടുകളുടെ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ലോക്സഭയിലേക്ക് നടന്നത്. വൈരുധ്യങ്ങളുടെ സഖ്യത്തെയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും മികച്ച വിജയം നേടി. തുടര്‍ച്ചയായ മൂന്നാം വിജയത്തിലൂടെ നെഹ്റുവിനൊപ്പം മോദിയെത്തി. പ്രതിസന്ധികളെ തരണം ചെയ്ത് സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും അനില്‍ ആന്‍റണി പറഞ്ഞു. 

കഴിഞ്ഞ 10 വര്‍ഷമായി മികച്ച രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരുടെയും വികസനം ലക്ഷ്യമിടുന്ന സര്‍ക്കാരാണ് രാജ്യംഭരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമായി ഇന്ത്യ മാറിയെന്നും അനില്‍ ആന്‍റണി കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Manoramanews conclave 2024 Anil Antony against Rahul Gandhi