pta-sp-sujith
  • പി.വി അന്‍വര്‍ – എസ്പി സുജിത് ദാസ് ഫോണ്‍വിളി
  • സുജിത്​ദാസിന് പകരം ചുമതല നല്‍കില്ല
  • എഡിജിപിക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണമില്ല

പി.വി അന്‍വര്‍ എംഎല്‍എയും എസ്പി സുജിത് ദാസും തമ്മിലുള്ള ഫോണ്‍വിളി വിവാദത്തില്‍ എസ്പിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍. സുജിത് ദാസിനെ പത്തനംതിട്ട എസ് പി സ്ഥാനത്തുനിന്ന് മാറ്റും. പകരം ചുമതല നല്‍കില്ല. അതേസമയം, എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ഇല്ല. 

 

സർവീസിൽ ഉള്ള കാലം മുഴുവൻ പി.വി അൻവർ എംഎൽഎയോട് കടപ്പെട്ടവൻ ആയിരിക്കുമെന്നായിരുന്നു വിവാദ ഫോണ്‍ സംഭാഷണത്തിലെ പ്രസക്തഭാഗം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളും സുജിത്ത് ദാസിന്റെ ഫോൺ സംഭാഷണത്തിൽ ഉണ്ടായിരുന്നു. ഇത് വിവാദമായതോടെ ഇന്നലെ വൈകിട്ട് എംആർ അജിത് കുമാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. അതിനുശേഷം പോലീസ് ആസ്ഥാനത്ത് ഡിജിപിയും അജിത്  കുമാറും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നു. 

ENGLISH SUMMARY:

Govt to take action against SPSujith Das over phone call controversy. Sujith Das will be removed from Pathanamthitta SP post.