pv-anvar-03

മുഖ്യമന്ത്രിയെ കണ്ട ശേഷം നിലപാടു മയപ്പെടുത്തി പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം  അന്‍വര്‍ പറഞ്ഞു.  ആദ്യഘട്ടത്തിലെ തന്‍റെ  റോള്‍ കഴിഞ്ഞു. ഇനി പാര്‍ട്ടി സെക്രട്ടറിക്കുകൂടി പരാതി നല്‍കുമെന്നും അന്‍വര്‍. 

സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം നിര്‍വഹിച്ചത്. മുഖ്യമന്ത്രി എല്ലാം സശ്രദ്ധം കേട്ടു, ഇനി കാത്തിരിക്കാമെന്നും അന്‍വര്‍ പറഞ്ഞു. പിന്നിലാരെങ്കിലുമുണ്ടോയന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  'നെഞ്ചില്‍ കൈവച്ച് പറയട്ടെ, എന്റെ പിന്നില്‍‌ ദൈവം മാത്രമാണെന്നും' പി.വി. അന്‍വര്‍ പറഞ്ഞു.