p-jayarajan-04

റെഡ് ആർമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ. തനിക്ക് പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പി.ജെ ആർമിയുമായി തനിക്ക് യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി.ജയരാജന്‍.

 

സര്‍ക്കാരില്‍ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല. പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള തന്റെ പുസ്തകം വൈകാതെ പുറത്തിറങ്ങുമെന്നും ജയരാജൻ പാലക്കാട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആർ.അജിത് കുമാറിനുമെതിരെ പി.വി.അൻവർ എംഎൽഎ സിപിഎമ്മിന് നൽകിയ പരാതി ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പരിഗണിക്കും. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ നേരിട്ടുകണ്ടാണ് അൻവർ പരാതി നൽകിയത്. അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പരാതിയുടെ ഉള്ളടക്കത്തിന് വിശദാംശങ്ങൾ നേരിട്ട് ധരിപ്പിക്കുകയും ചെയ്തിരുന്നു. അൻവറിന്റെ പരാതിയിൽ ഉള്ളത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്ന പൊതുവികാരം ആണ് സിപിഎം സംസ്ഥാന നേതൃത്വത്തിനുള്ളത്.

അൻവർ പരാതി നൽകിയ കാര്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ ഏതുതരത്തിൽ പരിശോധന വേണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. അവറിന്റെ പരാതി ഇന്ന് പാർട്ടി പരിശോധിക്കാൻ ഇരിക്കെയാണ് ഇന്നലെ പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്. സർക്കാരിന് ലഭിച്ച പരാതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചാൽ തുടർനടപടികൾ എന്തെന്ന് കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

ENGLISH SUMMARY:

P Jayarajan on red army