vd-satheesan-adgp-cm

എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനായാണ് പോയതെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍ ആരോപിച്ചു . ആ കൂടിക്കാഴ്ച സിപിഎമ്മിന് വേണ്ടിയായിരുന്നില്ല. ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പൂരം കലക്കല്‍. ഒരു ഉദ്യോഗസ്ഥന്‍ അഴിഞ്ഞാടിയതാണെന്നും അയാളെ അവിടെ നിന്നും മാറ്റിയെന്നുമായിരുന്നു സര്‍ക്കാരിന്‍റെ അന്നത്തെ ന്യായീകരണം. ആ സമയത്ത് എഡിജിപി അവിടെ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിയന്ത്രണം ഉപജാപകസംഘത്തിനാണ്.  മന്ത്രിസഭയിലെ ഒരുന്നതന്‍ കൂടി ഉള്‍പ്പെട്ടതാണ് ആ സംഘം. പുനര്‍ജനി കേസ് ഇപ്പോള്‍ തന്നെ ഇഡി അന്വേഷിക്കുന്നുണ്ടെന്നും അന്‍വര്‍ സഭയില്‍ പറഞ്ഞ 150 കോടിയുടെ അഴിമതി കൂടി ഇഡി അന്വേഷിച്ചോട്ടെ എന്നുമായിരുന്നു അന്‍വറിന്‍റെ വെല്ലുവിളിക്ക് സതീശന്‍റെ മറുപടി.

ENGLISH SUMMARY:

The opposition has intensified the allegations against ADGP Ajithkumar-RSS meeting. VD Satheesan claimed that the ADGP went as a messenger of CM Pinarayi Vijayan.