anwar-karat-rasaq

പരാതി നൽകിയതിൽ പി.വി.അൻവറിന് വീഴ്ച സംഭവിച്ചെന്ന് കാരാട്ട് റസാഖ്‌. പരാതിയിൽ പി.ശശിക്കെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്താത്തത് സംശയകരമാണ്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.അൻവർ ആരോപണം ഉന്നയിക്കുന്നത് എന്നാണ് കരുതിയത്. അതിനാലാണ് പിന്തുണ നൽകിയത്. ആരോപണങ്ങൾക്ക് തെളിവുകളുടെ പിൻബലം ഇല്ലെങ്കിൽ പിന്തുണയ്ക്ക് അർഥമില്ലെന്നും പി.ശശിക്കെതിരായ തന്റെ നിലപാടിൽ മാറ്റമില്ലെന്നും റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. വാർത്ത സൃഷ്ടിക്കാൻ മാത്രമുള്ള ശ്രമം ആണെങ്കിൽ പിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‌അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കെ.ടി.ജലീൽ പോർട്ടൽ തുടങ്ങിയതും പി.വി.അൻവർ വാട്സ്ആപ്പ് തുടങ്ങിയതും അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം പിവി അൻവർ- കെടി ജലീൽ - കാരാട്ട് റസാഖ് കോക്കസ് ഇല്ലെന്നും ഒരു കൂടിയാലോചനയും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും എ‍ഡിഡിപി-ആര്‍എസ്എസ് ജന. സെക്രട്ടറി കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞു. കൂടിക്കാഴ്ച വ്യക്തിപരം ആണെങ്കിൽ പ്രശ്നമില്ല. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണം കാരാട്ട് റസാഖ്‌ പറഞ്ഞു.

ENGLISH SUMMARY:

Karat Razak says, It is doubtful that PV Anwar's complaint did not include allegations against P. Sasi. He also said that, If the allegations are not supported by evidence, the support is meaningless and there is no change in his stand against P. Sasi.