p-sasi

TOPICS COVERED

പി ശശിക്കെതിരെ തല്ക്കാലം അന്വേഷണമില്ലെങ്കിലും ശശിയുടെ വിക്കറ്റ് വീഴ്ത്താന്‍ തന്നെയാണ് സിപിഎമ്മിലെ നീക്കം. ഡിജിപിയുടെ  അന്വേഷണത്തില്‍ മുഖ്യമന്ത്രി, ശശിക്ക് സംരക്ഷണം ഒരുക്കിയാലും  സമ്മേളനങ്ങളില്‍  കടന്നാക്രമിച്ച് സംസ്ഥാന സമ്മേളനത്തോടെ ശശിയെ ഫിനിഷ് ചെയ്യാനുള്ള അണിയറ നീക്കങ്ങള്‍ സിപിഎമ്മില്‍ തുടങ്ങിക്കഴിഞ്ഞു.  പി വി അന്‍വര്‍ കൈയടക്കത്തോടെ ആരോപണം ഉന്നയിക്കാത്തതാണ് തല്ക്കാലം ശശിക്ക് തുണയായത്. 

 

 പി വി അന്‍വര്‍ അല്പം ഓവര്‍ ആയെന്നാണ്   സിപിഎമ്മില്‍ അന്‍വറിനെ പിന്‍തുണക്കുന്നവര്‍ പോലും  കരുതുന്നത് .  പി ശശിയുടെ ചെയ്തികളോട് വിയോജിപ്പുകളുണ്ടെങ്കിലും  അന്‍വര്‍ അമിതമായി   കടന്നാക്രമിച്ചതാണ് ശശിക്ക് സിപിഎമ്മില്‍ ഇപ്പോള്‍  സംരക്ഷണ കിട്ടാന്‍ കാരണമായതും .   ഇതോടെ പി ശശിയുടെ തകര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് പോലും പി വി അന്‍വറിനെ പിന്‍തുണക്കാന്‍ കഴിയാത്ത അവസ്ഥയിലായി.  പക്ഷെ ആത്യന്തികമായി ലക്ഷ്യം ശശിക്കെതിരെ നടപടിയെടുക്കുക തന്നെയാണ്.  ശശിയുടെ പേര് ചേര്‍ത്ത് പ്രത്യേകം പരാതി എഴുതി പാര്‍ട്ടിക്ക് നല്‍കാന്‍ പി ശശിയുടെ എതിരാളികള്‍ അന്‍വറിന് നിര്‍ദേശം കൊടുത്തതയാണ് വിവരം.  പരാതി നല്‍കുന്ന് പരസ്യമാക്കരുതെന്നും നിര്‍ദേശമുണ്ട്. ശശിക്കെതിരെ പരാതി ലഭിച്ചാല്‍  അത് പരിശോധിച്ച് തീര്‍പ്പാക്കാതെ അടുത്ത് ഘടകത്തിലേക്ക് ഉയര്‍ത്തുന്നത് ചോദ്യം ചെയ്യപ്പെടാം. സംസ്ഥാന സമ്മേളനത്തില്‍ പി ശശി സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം.  പി ശശിയെ നിയന്ത്രിച്ചില്ലെങ്കില്‍  പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപടകത്തിലാവുമെന്ന പൊതുവികാരം സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആരൊക്കെ വരുമെന്ന് മാധ്യമങ്ങള്‍ പ്രവചിക്കേണ്ടതില്ലന്ന് എം വി ഗോവിന്ദന്‍ പരസ്യമായി പറഞ്ഞതും .

പി ശശിയാണോ , മുഹമ്മദ് റിയാസ് ആണോ, അതോ മുഖ്യമന്ത്രി തന്നെയാണോ പി വി അന്‍വറിന്‍റെ ലക്ഷ്യമെന്ന് സിപിഎമ്മിലെ എതിര്‍ചേരിക്ക് സംശയമുണ്ട്. പാര്‍ട്ടിയെ ഉന്നതരുടെ പിന്‍തുണയില്ലാതെ അന്‍വര്‍  ശശിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിക്കില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ തന്നെ ഒരു വിഭാഗം കരുതുന്നത് . കെ ടി ജലീലും ,കാരാട്ടും റസാഖും അന്‍വറിന് പിന്‍തുണ നല്‍കുന്നത് യാഥൃച്ഛികമല്ലെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ  വിലയിരുത്തല്‍. പി ശശിയുടെ നടപടികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പടെ കടുത്ത അതൃപ്തിയുണ്ട്. പക്ഷെ തല്ക്കാലം കാത്തിരിക്കുകയാണ് സിപിഎം 

ENGLISH SUMMARY:

Although there is no investigation against P Sasi for the time being, the CPM's move is to take Sasi's wicket