പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം താന്‍ അറിഞ്ഞതായി പ്രതിപക്ഷ നേതാവിന് വിവരം ലഭിച്ചുവെന്നും അതേത്തുടര്‍ന്നാണ് തിരക്കിട്ട് വാര്‍ത്താസമ്മേളനം നടത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.
പുനര്‍ജനി കേസില്‍ രക്ഷപെടുത്തുന്നതിന് പകരമായി തൃശൂരില്‍ സഹായിക്കാമെന്ന് ആര്‍എസ്എസുമായി സതീശന്‍ ധാരണയിലെത്തിയെന്നും അന്‍വര്‍ ആരോപിച്ചു. വോട്ടുനില പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം വേണമെന്ന് എഴുതിക്കൊടുക്കാന്‍ സതീശന് ധൈര്യമുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു. ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.