TPRamakrsihnan

എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്ചയും ഇപ്പോഴത്തെ അന്വേഷണപരിധിയിലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. എ.ഡി.ജി.പിയെ മാറ്റണമെന്ന് എല്‍.ഡി.എഫില്‍ സി.പി.ഐ ആവശ്യപ്പെട്ടില്ല. പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ നടപടി എടുക്കും. പരിശോധിച്ചശേഷം മാത്രമേ നടപടിയെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു

 

അതേസമയം, എഡിജിപി–ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ വിവാദമുണ്ടാക്കിയത് മാധ്യമങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. എഡിജിപി ആരെ കണ്ടാലും പാര്‍ട്ടിക്ക് പ്രശ്നമല്ല. ആരെ കാണുന്നു എന്നത് സിപിഎമ്മുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും എം.വി.ഗോവിന്ദന്‍  കാസര്‍കോട്ട് പ്രതികരിച്ചു. 

ENGLISH SUMMARY: