pinarayi-ajithkumar-vd-sath

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്. ചരിത്രത്തെ വളച്ചൊടിച്ചുള്ള മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് വേണ്ടതെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു. ആര്‍.എസ്.എസ് നേതാക്കളായ ദത്തത്രേയ ഹൊസബാളെയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി എം ആർ അജിത് കുമാർ കണ്ടത് എന്തിന്? , മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചത്?, ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച്  ബി.ജെ.പിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്?,  പ്രതിപക്ഷത്തിനൊപ്പം എൽഡിഎഫ് ഘടകകക്ഷികളും എ.ഡി.ജി.പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?, കോവളത്ത് റാം മാധവ് - എ.ഡി.ജി.പി കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയിട്ടുള്ളത്

 
ENGLISH SUMMARY:

V.D. with seven questions to the Chief Minister