ep-jayarajan-04

ഇ.പി.ജയരാജന്‍ ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇരുവരുടേയും കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടശേഷം ആദ്യമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ല. രാഷ്ട്രീയമെല്ലാം അതിന്‍റെ വേദിയില്‍ ചര്‍ച്ച ചെയ്യാമെന്ന് ഇപി‍ ജയരാജന്‍ പറഞ്ഞു. 

 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഇന്നലെ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ടെന്നും ഇപി.

നശീകരണ വാസനകളില്ലാതെ നിർമാണ താൽപര്യത്തോടെ പ്രവർത്തിക്കണം. ഞാൻ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാ‌ണെന്നും ജയരാജൻ പറഞ്ഞു.

ENGLISH SUMMARY:

EP Jayarajan meets CM Pinarayi Vijayan in delhi