pk-kunhalikutty-mlpm

സംസ്ഥാനത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി ഇന്നു നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പി.വി.അൻവർ യുഡിഎഫിലേക്ക് വരുന്ന കാര്യം തങ്ങളുടെ ചർച്ചയിലോ ചിന്തയിലോ ഇല്ലെന്നും എം.ആർ.അജിത്കുമാറിനെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താനെന്നും അദ്ദേഹം പറഞ്ഞു. പി.ശശിക്കെതിരായ ആരോപണം ഗുരുതര സ്വഭാവമുള്ളതാണങ്കിൽ അങ്ങനെ തന്നെ അന്വേഷണമെന്നും കുഞ്ഞാലിക്കുട്ടി.

തൃശൂരിലെ വിജയം പൂരം കലക്കി ക്രിത്രിമമായി ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കണം. താമിർ ജിഫ്രിയുടെ മരണത്തിലെ ദുരൂഹത ലീഗ് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. വയനാട് ദുരന്തത്തിൽ കേരളം കേന്ദ്രത്തിന് നൽകാൻ തയാറാക്കിയ റിപ്പോർട്ട് ഗുരുതരമായ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ENGLISH SUMMARY:

PK Kunjalikutty said that the explanation given by the Chief Minister today on the controversies being discussed in the state is not satisfactory. He also said that PV Anwar entry to UDF was not in their discussion or thought.