pv-anvar-041
  • താന്‍ തുടങ്ങിയ നീക്കം വിപ്ലവമായി മാറുമെന്ന് പി.വി.അന്‍വര്‍
  • '‍ഞാന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളില്‍ LDFന് ഭരണം നഷ്ടപ്പെടും'
  • 'മലപ്പുറത്ത് മാത്രമല്ല, പാലക്കാട്ടും കോഴിക്കോട്ടും ഭരണം നഷ്ടമാകും'

ഇടതുമുന്നണി വെല്ലുവിളിച്ചാല്‍ നേരിടാന്‍ തയാറെന്ന് പി.വി.അന്‍വര്‍. താന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമാകും. മലപ്പുറത്തുമാത്രമല്ല കോഴിക്കോട്ടും പാലക്കാട്ടും ഭരണം നഷ്ടമാകുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ വര്‍ഗീയവാദി ആക്കാന്‍ ശ്രമമെന്നും  അന്‍വര്‍ പറഞ്ഞു.

താന്‍ തുടങ്ങിയ നീക്കം വിപ്ലവമായി മാറുമെന്ന് പി.വി.അന്‍വര്‍. തന്‍റെ നീക്കങ്ങളെ ജനം വിലയിരുത്തട്ടെ. നിലമ്പൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാതെ തന്‍റെ നെഞ്ചത്തോട്ട് കയറുകയല്ല ചെയ്യേണ്ടതെന്നും പി.വി.അന്‍വര്‍ പ്രതികരിച്ചു. തന്റെ പാര്‍ക്കിന് എതിരായ നടപടിക്ക് ഇനി സ്പീഡ് കൂടുമെന്ന് അന്‍വര്‍. ഞാന്‍ ആ വഴിക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.  Also Read: അന്‍വറിനെതിരെ കുരുക്ക് മുറുക്കി; റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ നടപടി

കുടുംബത്തില്‍ പ്രശ്നമുണ്ടായാല്‍ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോയെന്ന് അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി ബാപ്പയെ പോലെയെന്ന് ഇന്നലെ അന്‍വര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറയുന്നത് തലയ്ക്ക് വെളിവില്ലാത്ത രീതിയിലെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇനിയെങ്കിലും കാര്യങ്ങള്‍ മനസിലാക്കണം. പറ്റിക്കപ്പെടുന്നത് ഇനിയെങ്കിലും തിരിച്ചറിയണം. പി.ശശിക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.