pinarayi-anwar

മാമി തിരോധാന കേസ് അട്ടിമറിച്ചെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. ഈ കേസില്‍ ഇനി ഒന്നും തെളിയാന്‍ പോകുന്നില്ല. മികച്ച ഉദ്യോഗസ്ഥനെ അന്വേഷണത്തില്‍നിന്നു മാറ്റി. മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് മനസാണ്. 

മുഖ്യമന്ത്രി അജിത് കുമാറെന്ന ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. എഡിജിപി: അജിത് കുമാറിന്‍റെ മുകളില്‍ ഒരു പരുന്തും പറക്കില്ല. കേരളം സിപിഎമ്മിനെയും സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും വെറുക്കുന്നു. 

Read Also: പി.വി.അന്‍വറിന്റെ നീക്കത്തിനു പിന്നില്‍ മതമൗലിക സംഘടനകള്‍: പാലോളി

പൊലീസിലെ ഒരു വിഭാഗത്തിന് ലഹരിസംഘവുമായി ബന്ധമുണ്ട്. പൊലീസ് നാട്ടില്‍ എംഡിഎംഎ കച്ചവടം നടത്തുന്നു. നിരപരാധികളെ കുടുക്കി. പാനൂരിലെ ആഷിറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ട്. പൊലീസ് അന്വേഷിച്ചില്ല.

ലഹരിസംഘത്തിന്‍റെ ഇടപെടലിലാണ് അന്വേഷണം അട്ടിമറിച്ചത്. പീഡനം നേരിട്ടതായി ആഷിര്‍ പറഞ്ഞിരുന്നു. 

 

മലപ്പുറം ജില്ലയില്‍നിന്ന് 150 സ്വര്‍ണക്കേസുകള്‍ പിടിച്ചതായി മുഖ്യമന്ത്രി പറയുന്നു. കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചാല്‍ അത് മലപ്പുറത്തുനിന്നുള്ളതാണെന്ന് പറയുന്നു. ഒരു സമുദായത്തിനുമേല്‍ സ്വര്‍ണക്കടത്ത് അടിച്ചേല്‍പിക്കുന്നതായും അന്‍വര്‍ ആരോപിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. 

ENGLISH SUMMARY:

PV Anwar against cm and kerala police