pinarayi-vijayan-08
  • ‘ഹവാല ഇടപാടുകാരെ പിടികൂടുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നത്?’
  • ‘കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ല’
  • ‘എല്ലാത്തിനും മതനിരപേക്ഷ മനസ്സുകള്‍ തന്നെ മറുപടി നല്‍കും’

വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത ഭാഗം വന്നുവെന്നും വീഴ്ച പറ്റിയെന്നു പത്രം സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘ഹിന്ദു ദിനപ്പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ‍ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫിസിൽനിന്ന് അവർക്ക് കത്തയച്ചു. അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല’– മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു. എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്.  കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ല .പറയുന്നത് സത്യസന്ധമായ കണക്ക്, വസ്തുത പറയാനാണ് ശ്രമം. എല്ലാത്തിനും മതനിരപേക്ഷ മനസ്സുകള്‍ തന്നെ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹവാല ഇടപാടുകാരെ പിടികൂടുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നത്?. സ്വര്‍ണം കടത്തുന്നത് രാജ്യസ്നേഹം ആണെന്ന് പറയാനാകുമോ..?‘വര്‍ഗീയശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയരുതെന്നും പി.വി.അന്‍വറിനെ ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi vijayan s reacts to malappuram remark in the hindu interview

ENGLISH SUMMARY:

CM Pinarayi Vijayan reacts to malappuram remark in the hindu interview