ksu-against-shijukhan-appoitment

TOPICS COVERED

ഉന്നത വിദ്യാഭ്യാസ മേഖലയിയെ രാഷ്ട്രീയവത്കരിക്കാനുള്ള  സിപിഎം ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരള സർവ്വകലാശാല നാല് വർഷ ബിരുദ കോഴ്സിനുള്ള കരാർ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാനെ  നിയമിച്ച നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾക്ക് കാരണം സിപിഎം നടത്തുന്ന ഇത്തരം  രാഷ്ട്രീയ വത്കരണമാണെന്നും വിഷയത്തിൽ സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണറെ സമീപിക്കുമെന്നും, നിയമ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷയായി പത്തുവര്‍ഷത്തിലേറെയായി പ്രഫസര്‍ സ്ഥാനം വഹിക്കുന്ന അധ്യാപികയുടെ പേര് വൈസ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്തു. അധ്യാപിക ഇടത് സഹയാത്രികയും സിന്‍ഡിക്കേറ്റ് അംഗവും എസ്.സി–എസ്.ടി വിഭാഗത്തില്‍വരുന്ന വ്യക്തിയുമാണ്. യുജിസി ചട്ടം അനുസരിച്ച് അധ്യാപക നിയമന സമിതി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ഇവര്‍ക്ക് എല്ലാ യോഗ്യതയുമുണ്ടെന്നായിരുന്നു വിസിയുടെ വാദം. പക്ഷെ സഹയാത്രികയെ തള്ളി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.ഷിജുഖാനെ നിയമിക്കാണമെന്ന് ഇടത് അംഗങ്ങള്‍ വാശി പിടിച്ചു.