കോടിയേരി ബാലകൃഷ്ണന് എകെജി സെന്‍ററില്‍ അന്ത്യയാത്ര നല്‍കാത്ത വിവാദം വീണ്ടും സജീവമാകുന്നു. പി.വി.അന്‍വര്‍ ഉയര്‍ത്തിയ അന്ത്യയാത്ര വിവാദത്തിന് പാര്‍ട്ടി ഇനിയും ഉത്തരം പറഞ്ഞിട്ടില്ല. കോടിയേരിയുടെ കുടുംബം പാര്‍ട്ടിയെ തള്ളിപറഞ്ഞിട്ടില്ലെന്നതു മാത്രമാണ് പാര്‍ട്ടിക്കുള്ള ഏക ആശ്വാസം.
കോടിയേരി അവസാനമായി കണ്ണൂരിലേക്ക് മടങ്ങേണ്ടത് എകെജി സെന്‍ററില്‍ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാവണമെന്ന് എല്ലാവരും ആഗ്രഹിച്ചതാണ്. കോടിയേരിയുടെ ആഗ്രഹവും അതായിരുന്നു . എന്നിട്ടും അത് നിഷേധിക്കപ്പെട്ടത് പാര്‍ട്ടിയില്‍ ഒരിക്കല്‍ ചര്‍ച്ചയായതാണ്. കുടുംബത്തെ വിശ്വാസത്തിലെടുത്തായിരുന്നു തീരുമാനമെന്ന് പറഞ്ഞ് പാര്‍ട്ടി അന്ന് വിവാദത്തിന് തടയിട്ടിരുന്നു. Also Read: കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്തേക്കു കൊണ്ടുവരാതിരുന്നതെന്തുകൊണ്ടാണ്?
ഇടതുപക്ഷ എം.എല്‍.എയായ അന്‍വര്‍ തന്നെ വിവാദം വീണ്ടും തുറക്കുമ്പോള്‍ പാര്‍ട്ടിക്ക് മറുപടി പറയുക എളുപ്പമാവില്ല. കോടിയേരിയുടെ കടുംബം പാര്‍ട്ടിയെ തള്ളിപറഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടി പറഞ്ഞതാണ് ശരിയെന്നും അവരും പറഞ്ഞിട്ടില്ല. സമ്മേളകാലത്ത് കോടിയേരിയോട് കാട്ടിയ അനീതി വീണ്ടും പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വഴിയിടും. പാര്‍ട്ടി സെക്രട്ടറിയും മന്ത്രിയുമായി തലസ്ഥാനത്ത് നിറഞ്ഞു നിന്ന് കോടിയിയേരിക്ക് തിരുവനന്തപുരം ഹൃദയത്തില്‍ തന്നെ ഒരു സ്ഥാനം നല്‍കിയിരുന്നു. ചികില്‍സക്കായി ചെന്നൈയിലേക്ക് പോയ കോടിയേരി പിന്നീട് ഒരിക്കലും തലസ്ഥാനത്തേക്ക് മടങ്ങിയില്ല എന്നത് എത്ര വിശദീകരിച്ചാലും ജനങ്ങള്‍ക്ക് ബോധ്യമാകില്ലെന്നതാണ് യാഥാര്‍ഥ്യം.