വയനാട് ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയെന്നു മുഖ്യമന്ത്രി. ഒരെണ്ണം മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും മറ്റൊന്ന് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ്. ഇതില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും. ടൗണ്‍ഷിപ് നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അഡ‍്വക്കേറ്റ് ജനറലിന്‍റെ അടക്കം വിദഗ്ധോപദേശം തേടി.
ദുരന്തനിവാരണ നിയമം 2005 പ്രകാരം പൊസഷന്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സ്ഥലം ഏറ്റെടുക്കാന്‍ കാലതാമസം ഉണ്ടാകില്ല. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായിത്തീര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ രണ്ടാംഘട്ടത്തില്‍ പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് കലക്ടര്‍ പ്രസിദ്ധീകരിക്കും. അന്തിമമാക്കുന്നത് സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തി.