TOPICS COVERED

ദ് ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തെ ചൊല്ലി വിവാദത്തിലായ  പി ആര്‍ ഏജന്‍സിയെ സംരക്ഷിക്കാനുറച്ച് സിപിഎം. പാര്‍ട്ടി നേതാവ് ദേവകുമാറിന്‍റെ മകന്‍ സുബ്രഹ്മണ്യം തന്നെയാണ്  മലപ്പുറം ജില്ലയിലെ സ്വര്‍ണക്കടത്തിന്‍റെ കണക്ക് അടങ്ങുന്ന ഭാഗം  ഹിന്ദു പത്രത്തിന് നല്‍കിയെന്ന് സിപിഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു .

വിഷയം കൂടുതല്‍ വിവാദമായാല്‍ സുബ്രഹ്മണ്യത്തിന്‍റെ ഇടപെടല്‍ ദുരുദ്ദേശപരമല്ലെന്ന് ന്യായീകരിക്കാനാണ് സിപിഎം  നീക്കം. മലപ്പുറം പരാമര്‍ശം തിരുകിക്കയറ്റിയത് ദുരുദ്ദേശ്യപരമെന്ന് പറഞ്ഞാല്‍ കേസെടുക്കേണ്ടി വരുമെന്നും അതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് സിപിഎം വിലയിരുത്തല്‍.

ദ് ഹിന്ദു ലേഖകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു . മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി  പത്രത്തെ സമീപിച്ച പി ആര്‍ എജന്‍സിയുടെ പ്രതിനിധിനല്‍കിയ ഭാഗമാണ് പ്രസിദ്ധകരിച്ചതെന്ന് ദ് ഹിന്ദുവും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറയാത്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍  പത്രം മാപ്പുപറയുകയും ചെയ്തു.

ENGLISH SUMMARY:

Malappuram remark: CPM to protect Subramanian and PR agency