cpi-vd-satheesan-ramesh-che

എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട ഉചിതമായ തീരുമാനമെന്ന് സി.പി.ഐ. പാര്‍ട്ടി ആവശ്യപ്പെട്ട കാര്യം സര്‍ക്കാര്‍ നടപ്പാക്കിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത് എല്‍.ഡി.എഫിനെ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. രാഷ്ട്രീയത്തില്‍ ഒരു തീരുമാനത്തോടെ എല്ലാം ശരിയായെന്ന ചിന്ത ശരിയല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അജിത്കുമാറിനെതിരെയുള്ളത് പ്രാഥമിക നടപടി മാത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. പിവി അന്‍വര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടിയെന്നും എ.കെ.ബാലന്‍ പറഞ്ഞു. 

 

എന്നാല്‍ എ.ഡി.ജി.പിക്കെതിരായ നടപടി പ്രതിപക്ഷത്തെ ഭയന്നെന്ന് വി.ഡി.സതീശന്‍. ആരോപണങ്ങള്‍ക്ക് അനുസൃതമായ നടപടിയല്ല ഉണ്ടായത്. ഇത് എന്ത് പ്രഹസനമാണ് മുഖ്യമന്ത്രിയെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയത് അടവ് മാത്രമെന്ന് രമേശ് ചെന്നിത്തല. ഒരു വകുപ്പ് മാറ്റി മറ്റൊന്നില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. നിയമസഭാ സമ്മേളനം എന്ന കടമ്പയുള്ളതിനാലാണ് ഇത്രയെങ്കിലും ചെയ്തതെന്നും അദ്ദഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദങ്ങളിൽപ്പെട്ട് സർക്കാരിന് തലവേദനയായതോടെയാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയത്. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അതേസമയം, അജിത് കുമാർ ബറ്റാലിയൻ‌ എഡിജിപിയായി തുടരും.

 
ENGLISH SUMMARY:

LDF,UDF leaders reaction on Ajith Kumar change